നീ​ലേ​ശ്വ​രം ക​ല്യാ​ണ​മ​ണ്ഡ​പം പൊ​ളി​ച്ചു മാ​റ്റുന്നു

നീലേശ്വരം കല്യാണമണ്ഡപം ഓർമയായി

നീലേശ്വരം: നീലേശ്വരത്തിന്‍റെ പ്രധാന അടയാളങ്ങളില്‍ ഒന്നായിരുന്ന മാര്‍ക്കറ്റ് ജങ്ഷനിലെ കല്യാണമണ്ഡപം ഇനി ഓർമ. ദേശീയപാത വികസനത്തിന്‍റെ ഭാഗമായാണ് ഇത് ഇല്ലാതാവുന്നത്. നീലേശ്വരം പഞ്ചായത്ത് രൂപപ്പെട്ടതിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട എന്‍.കെ. കുട്ടേട്ടൻ 1977 ലാണ് കല്യാണ മണ്ഡപത്തിന്‍റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

1979 ല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കയ്യൂര്‍ ഗോപാലന്‍റെ അധ്യക്ഷതയില്‍ സംസ്ഥാന പഞ്ചായത്ത് ഡയറക്ടറായിരുന്ന എം. സുബ്ബയ്യനാണ് കല്യാണ മണ്ഡപത്തിന്‍റെയും ഷോപ്പിങ് കോംപ്ലക്സിന്‍റെയും ഉദ്ഘാടനം നിര്‍വഹിച്ചിരുന്നത്.

നിരവധി സർക്കാർ ഓഫിസുകളും ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. കെട്ടിടം പൊളിച്ചതോടെ പത്തോളം കച്ചവട സ്ഥാപനങ്ങളും ഒഴിയേണ്ടിവന്നു. പുതിയ കെട്ടിടം നിർമിച്ചാൽ നിലവിലുള്ള കച്ചവടക്കാർക്ക് മുൻഗണന ക്രമത്തിൽ മുറികൾ നൽകുമെന്ന് നഗരസഭ ഉറപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - Nileshwaram wedding hall became a memmory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.