ബ്രൗൺഷുഗറുമായി മൂന്നുപേർ അറസ്റ്റിൽ

നീലേശ്വരം: കാസർകോടുനിന്ന് മലപ്പുറത്തേക്ക് കാറിൽ കടത്തുകയായിരുന്ന 30 ഗ്രാം ബ്രൗൺഷുഗർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടിയിലെ എൻ. മുഹമ്മദ് അജ്മൽ (26), അരീക്കോട്ടെ എൻ.വി. അൻസിൽ (22), മലപ്പുറത്തെ മുഹമ്മദ് ഫൈജാസ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നീലേശ്വരം പള്ളിക്കര ജങ്ഷനിലാണ് ഇവർ പിടിയിലായത്. കാഞ്ഞങ്ങാട് ഡിവൈ.എസ്. പി പി. ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ.പി. ശ്രീഹരി, സബ് ഇൻസ്പെക്ടർ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടിച്ചത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി നടത്തിയ പരശോധനയിലാണ് ഇവർ പിടിയിലായത്.

Tags:    
News Summary - Three people arrested with brown sugar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.