1. അബ്ദുൽ ജലീൽ 2. പിടിയിലായ കാർ
നീലേശ്വരം: വിദ്യാർഥിയെ ഇടിച്ച് നിർത്താതെ പോയ കാറും ഓടിച്ചയാളും പിടിയിൽ. നെല്ലിയടുക്കം എ.യു.പി സ്കൂളിൽ നിന്നും വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർഥിനി കിനാന്നൂർ പള്ളം അനാർപ്പിലെ ശശികുമാറിന്റെ മകൾ പതിമൂന്നുകാരി ശ്രീനന്ദയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഗണർ കാറാണ് കസ്റ്റഡിയിലെടുത്തത്.
കാർ ഡ്രൈവർ പരപ്പ ക്ലായിക്കോട്ടെ അബ്ദുൽ ജലീൽ(43) നെയാണ് നീലേശ്വരം ഇൻസ്പെക്ടർ കെ. പ്രേംസദൻ, സബ് ഇൻസ്പെക്ടർ ടി. വിശാഖ്, പൊലീസ് ഉദ്യോഗസ്ഥരായ അമൽ രാമചന്ദ്രൻ, സുമേഷ് മാണിയാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിദഗ്ധ അന്വേഷണത്തിലുടെ പിടികൂടിയത്. കുട്ടിയെ തട്ടിയിട്ട കെ.എൻ 79/ 8786 വാഹനവും കസ്റ്റഡിയിൽ എടുത്തു. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ശാസ്ത്രീയമായ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. കഴിഞ്ഞ സെപ്ബറ്റംബർ 27നാണ് സംഭവം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.