നീലേശ്വരം കരുവാച്ചേരിയിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞ നിലയിൽ

കരുവാച്ചേരി വളവിൽ ടാങ്കർ ലോറി മറിഞ്ഞു

നീലേശ്വരം: ദേശീയപാതയിലെ കരുവാച്ചേരി വളവിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവർമാരായ തമിഴ്നാട് സ്വദേശികളായ പാണ്ടി, വല്ലിച്ചാമി എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മംഗലാപുരത്തുനിന്ന്​​ പുലർച്ചെ ഒരു മണിയോടെ പാചക വാതകം നിറച്ച് കണ്ണൂർ ഭാഗത്തേക്ക് പുറപ്പെട്ട ടാങ്കറാണ് പുലർച്ച അ​ഞ്ചോടെ നീലേശ്വരം കരുവാച്ചേരി വളവിൽ മറിഞ്ഞത്. ടാങ്കറി​െൻറ കാബിനിൽനിന്ന്​ ബുള്ളറ്റുമായി ബന്ധിപ്പിച്ച പ്ലേറ്റി​​െൻറ പിൻ ഊരിയതോടെ നിയന്ത്രണം വിട്ടാണ് ടാങ്കർ മറിഞ്ഞത്.

17,500 കിലോ പാചകവാതകമാണ് ഇതിലുള്ളത്. ജില്ല ഫയർ ഓഫിസർ എ.ടി. ഹരിദാസി​െൻറ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സ്​റ്റേഷൻ ഓഫിസർ കെ.വി. പ്രഭാകരൻ, തൃക്കരിപ്പൂർ സ്​റ്റേഷൻ ഒാഫിസർ ശ്രീനാഥ്, അഗ്നിരക്ഷാ സേനയെത്തി വാതക ചോർച്ച ഇ​െല്ലന്നു ഉറപ്പു വരുത്തി.

ഇതുമൂലം ദേശീയപാതയിൽ ഉച്ചക്ക്​ 12 വരെ ഗതാഗതം നിലച്ചു. തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന വളവാണ് കരുവാച്ചേരിയിലേത്. പൊലീസ്‌ ഗതാഗതം കോട്ടപ്പുറം അചാഠതുരുത്തിപാലം വഴി തിരിച്ചുവിട്ടു. വളപട്ടണത്തു നിന്ന് ഖലാസികൾ എത്തിയ ശേഷം ആറു മണിക്കൂർ പ്രയത്നത്തിന് ശേഷമാണ് വിഛേദിച്ച ലോറിയിലേക്ക്‌ ടാങ്കർ ഘടിപ്പിച്ചത്.

Tags:    
News Summary - Tanker lorry overturns at Karuvacheri bend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT