നീലേശ്വരം: സ്കൂൾ കുട്ടികൾക്ക് ഭീഷണിയായി തെരുവുനായ്ക്കളുടെ വിളയാട്ടം രൂക്ഷമായി. മടിക്കൈ പഞ്ചായത്തിലെ ബങ്കളത്തും പരിസരങ്ങളിലുമാണ് തെരുവുനായ്ക്കൾ അലഞ്ഞുതിരിയുന്നത്. കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കും വഴിയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും നായ്ക്കൂട്ടങ്ങൾ ഒരു പോലെ ഭീഷണി സൃഷ്ടിക്കുന്നു.
കക്കാട്ട് സ്കൂൾ പരിസരത്തും ടൗണിലും പത്തും പതിനഞ്ചും തെരുവുനായ്ക്കൾ അങ്ങോട്ടുമിങ്ങോട്ടും കൂട്ടത്തോടെ ഓടുകയും കുട്ടികൾക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്യുന്നു. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതുപോലെ നീലേശ്വരം നഗരത്തിലും തെരുവുനായ്ക്കൾ ആളുകളുടെ ജീവന് തന്നെ ഭീഷണിയാവുകയാണ്.
നീലേശ്വരം എൻ.കെ.ബി.എം സ്കൂൾ, തെരു റോഡ്, നഗരസഭ കാര്യാലയം, ബസ് സ്റ്റാൻഡ്, പടിഞ്ഞാറ്റം കൊഴുവൽ വായനശാല പരിസരം, മന്ദംപുറം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലത്തളിൽ തെരുവുനായ്ക്കക്കളുടെ വിളയാട്ടമാണ്. രാവിലെ സ്കൂൾ, മദ്റസ, ട്യൂഷൻ സെന്ററിൽ പോകുന്ന കുട്ടികളും പ്രഭാത സവാരിക്കിറങ്ങുന്ന മുതിർന്നവരെയും അതിലുപരി ബൈക്ക് യാത്രക്കാർക്ക് നേരേയും നായ്ക്കളുടെ അക്രമ സ്വഭാവം കൂടിവരികയാണ്. അപകടകാരികളായ തെരുവു നായ്ക്കളെ പിടികൂടാനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.