സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നീ​ലേ​ശ്വ​ര​ത്ത് സ്ഥാ​പി​ച്ച ശ്രീ​നാ​രാ​യ​ണ​ഗു​രു ശി​ൽ​പം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി. ​ക​രു​ണാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സി.പി.എം സമ്മേളന പ്രചാരണത്തിന് ശ്രീനാരായണഗുരു ശിൽപം

നീ​ലേ​ശ്വ​രം: ജ​നു​വ​രി 21, 22, 23 തീ​യ​തി​ക​ളി​ൽ മ​ടി​ക്കൈ​യി​ൽ ന​ട​ക്കു​ന്ന സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി​െ​ന്‍റ പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി നീ​ലേ​ശ്വ​ര​ത്ത് ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​െ​ന്‍റ ശി​ല്പം സ്ഥാ​പി​ച്ചു. നീ​ലേ​ശ്വ​രം സെ​ന്‍റ​ർ, പേ​രോ​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശി​ല്പം സ്ഥാ​പി​ച്ച​ത്.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി. ​ക​രു​ണാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ജി. ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി എം. ​രാ​ജ​ൻ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ടി.​വി. ശാ​ന്ത, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​വി. ദാ​മോ​ദ​ര​ൻ, കെ. ​രാ​ഘ​വ​ൻ, കെ.​പി. ര​വീ​ന്ദ്ര​ൻ, നീ​ലേ​ശ്വ​രം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​വി. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു പി.​കെ. ര​തീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു.

റിപ്പബ്ലിക് ദിനപരേഡിൽ ശ്രീനാരായണ ഗുരുവിന്‍റെ നിശ്ചലദൃശ്യം പ്രദർശിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. തുടർന്ന് ശ്രീനാരായണഗുരുവിന് അയിത്തം കൽപ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഗുരുവിന്റെ ഫ്ലോട്ടിന് നിലവാരമില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ന്യായീകരണം. 



Tags:    
News Summary - Statue of Sree Narayana Guru for CPM convention campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.