പുലിയംകുളത്ത് ടെസ്റ്റിനെത്തുന്നവരുടെ വാഹനങ്ങൾ റോഡിന് മുകളിൽ പാർക്ക് ചെയ്ത നിലയിൽ
നീലേശ്വരം: വെള്ളരിക്കുണ്ട് ആർ.ടി.ഒ ടെസ്റ്റിങ് ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റിനെത്തുന്ന വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നത് യാത്രക്കാരെ ദുരിതത്തിലാകുന്നു. വെള്ളരിക്കുണ്ട് ആർ.ടി.ഒക്ക് കീഴിൽ പുലിയം കുളത്തുള്ള ടെസ്റ്റിങ് ഗ്രൗണ്ടിന് സമീപത്താണ് വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നത്. ഇത് മൂലം യാത്രക്കാർ ബുദ്ധിമുട്ടിലാവുന്നു. ഇത് മൂലം ബിരിക്കുളം - പരപ്പ റൂട്ടിൽ രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുകയാണ്.
തിങ്കൾ, വെള്ളി ദിവസങ്ങളിലാണ് ഇവിടെ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. അപേക്ഷകർ വർധിച്ചാൽ മറ്റ് സമയങ്ങളിലും ടെസ്റ്റ് നടത്താറുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിന് കീഴിലുള്ള നൂറ് കണക്കിന് വാഹനങ്ങളാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നത്. ബിരിക്കുളം പരപ്പ റോഡരികിലാണ് എല്ലാ വാഹനങ്ങളും പാർക്ക് ചെയ്യുന്നത്. പാർക്കിങ്ങിനായി പ്രത്യേകം സ്ഥലം ഒരുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. 2019 ലാണ് പുലിയംകുളം ഗ്രൗണ്ടിൽ ടെസ്റ്റിങ് ആരംഭിച്ചത്. കൂടാതെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.