നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത കാർ
നീലേശ്വരം: അമിത വേഗതയിൽ വന്ന് സൈക്കിൾ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായാറാഴ്ച രാത്രി ജോലി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന അച്ചാംതുരുത്തിയിലെ കെ. രാജുവിനെയാണ് (57) കാർ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജു പരിയാരം മെഡിക്കൽ കോളജിൽ ഇപ്പോൾ ചികിത്സയിലാണ്. കോട്ടപ്പുറത്തെ സൂപ്പർ മാർക്കറ്റിനടുത്തുവെച്ചാണ് അപകടം.
തുടർന്ന് പൊലീസ് പ്രദേശത്തെ വിവിധ സി.സി.ടി.വി കാമറകൾ പരിശോധിച്ച ശേഷമുള്ള അന്വേഷണത്തിലാണ് പിലിക്കോട് കണ്ണൈങ്കെ സ്വദേശിയുടെ കാറാണെന്ന് കണ്ടെത്തി കസ്റ്റഡിയിൽ എടുത്തത്. സബ് ഇൻസ്പെക്ടർ ടി. വിശാഖ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അജിത്ത്കുമാർ, സുമേഷ് മാണിയാട്ട്, സന്തോഷ് ചോയ്യംകോട് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
ടൗണിലും മറ്റിടങ്ങളിലും റോഡിലേക്ക് തിരിച്ച് സി.സി.ടി.വി കാമറകൾ വ്യാപാരികൾ തന്നെ സ്ഥാപിച്ചാൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ട് രക്ഷപ്പെടുന്നവരെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്ന് നീലേശ്വരം ഇൻസ്പെക്ടർ കെ.വി. ഉമേശൻ ജനമൈത്രി ജാഗ്രത സമിതി യോഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.