നീലേശ്വരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ വളർത്തുനായ്ക്ക് പരിക്കേറ്റു. വയറ്റിലും കണ്ണിനുള്ളിലുമാണ് നായ്ക്ക് പന്നിയുടെ കുത്തേറ്റത്. വെസ്റ്റ് എളേരി പഞ്ചായത്തിലെ ചീർക്കയത്തെ സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ വളർത്തുനായെയാണ് പട്ടാപ്പകൽ പന്നി കുത്തിപ്പരിക്കേൽപിച്ചത്. ഇതേ എസ്റ്റേറ്റിലെ തൊഴിലാളിക്ക് ഒന്നരമാസം മുമ്പ് കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായ പരിക്ക് പറ്റിയിരുന്നു. പലപ്പോഴായി പഞ്ചായത്തിലും വനംവകുപ്പ് ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞെങ്കിലും ബന്ധപ്പെട്ടവർ കാട്ടുപന്നികളെ നിയന്ത്രിക്കാൻ വേണ്ട നടപടികൾ എടുക്കുന്നില്ലെന്നും നാട്ടുകാർ പരാതി പറയുന്നു.
കാട്ടുപന്നിയുടെ ആക്രമണത്തിൽ വളർത്തുനായുടെ വയറിനു പരിക്കുപറ്റി കുടൽമാല പുറത്ത് കാണുന്നരീതിയിലാണ് കണ്ടത്. പട്ടാപ്പകൽവരെ ജനവാസകേന്ദ്രങ്ങളിൽ കാട്ടുപന്നികൾ എത്തി അക്രമസ്വഭാവം കാണിക്കുന്ന സാഹചര്യത്തിൽ സ്കൂൾ തുറക്കാൻപോകുന്ന സാഹചര്യത്തിൽ കുട്ടികളെ എങ്ങനെ സ്കൂളിലേക്കയക്കും എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. വന്യജീവികളെ നിയന്ത്രിക്കാൻ വനംവകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.