നീലേശ്വരം: നീലേശ്വരം നഗരസഭ തെരഞ്ഞെടുപ്പിൽ രണ്ടു വാർഡുകളിൽ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന സി.പി.എമ്മിലേയും കോൺഗ്രസിലേയും രണ്ടു വനിതപ്രവർത്തകരെ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കാരണത്താൽ പുറത്താക്കി.
വാർഡ് 16 കാര്യങ്കോടിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ വിമതസ്ഥാനാർഥിയായി മത്സരിക്കുന്ന സി.പി.എം ബ്രാഞ്ച് അംഗവും കർഷകത്തൊഴിലാളി യൂനിയൻ ജില്ല എക്സി. അംഗവുമായ എം.വി. വാസന്തിയേയാണ് സി.പി.എമ്മിൽനിന്ന് പുറത്താക്കിയത്.
വാർഡ് 34 നീലേശ്വരം ടൗണിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന സജീവ കോൺഗ്രസ് പ്രവർത്തകയും സി.ഡി.എസ് അംഗവുമായ ഉഷ സുധാകരനെയാണ് കെ.പി.സി.സി പ്രസിഡൻറിന്റെ നിർദേശാനുസരണം കോൺഗ്രസ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതെന്ന് ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.