പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നു
നീലേശ്വരം: തേജസ്വിനി പുഴക്കു കുറുകെ നിര്‍മിച്ച പാലായി ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റര്‍ കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എം.എല്‍.എമാരായ എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. ബേബി ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
നീലേശ്വരം നഗരസഭ ചെയര്പേഴ്സൻ ടി.വി. ശാന്ത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവന് മണിയറ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ലക്ഷ്മി, കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍, നബാര്‍ഡ് എ.ജി.എം കെ.ബി. ദിവ്യ, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. വത്സലന്‍, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീള, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെയിംസ് പന്തമാക്കല്‍, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മോഹന്‍, ജില്ല പഞ്ചായത്ത് മെംബര്‍ സി.ജെ. സജിത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എം. കുഞ്ഞിരാമന്, നീലേശ്വരം നഗരസഭ കൗണ്‍സിലര്‍മാരായ വി.വി. സതി, ടി.പി. ലത, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് മെംബര്‍ എം. പ്രശാന്ത്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.കെ. ഫൈസല്‍, ബങ്കളം കുഞ്ഞികൃഷ്ണന്, വി.കെ. ബാവ, രവി കുളങ്ങര, സി.വി. സുരേഷ്, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ജെറ്റോ ജോസഫ് കൈപ്രത്ത്, കൃഷ്ണന് നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, അസീസ് കടപ്പുറം, ടി.വി. ബാലകൃഷ്ണന്, പി. നന്ദകുമാര്‍, രതീഷ് പുതിയപുരയില്‍, ആൻറക്സ് ജോസഫ്, വി.കെ. രമേശന്, പി.പി. അടിയോടി എന്നിവര്‍ സംസാരിച്ചു. എക്സി. എന്‍ജിനീയര്‍ രമേശന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എം. രാജഗോപാലന്‍ എം.എല്‍.എ സ്വാഗതവും ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബാലകൃഷ്ണന് മണ്ണാരക്കല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.