നീലേശ്വരം ജ്വല്ലറി കവര്‍ച്ച: പ്രതികളെ കുറിച്ച് സൂചന


നീലേശ്വരം: കോൺവെൻറ്​ ജങ്​ഷൻ മേൽപാലത്തിന് സമീപത്തെ കുഞ്ഞിമംഗലം ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമിച്ച പ്രതികളെ കുറിച്ച്‌ നിര്‍ണായക വിവരം ലഭിച്ചു. ഹോസ്‌ദുര്‍ഗ് ഡിവൈ.എസ്‌.പി ഡോ. വി ബാലകൃഷ്‌ണ​െൻറ മേല്‍നോട്ടത്തില്‍ നീലേശ്വരം ഇന്‍സ്‌പെക്‌ടർ ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ്‌ സൂചന ലഭിച്ചത്‌. ഒന്നര ലക്ഷം രൂപ വിലവരുന്ന അത്യാധുനിക രീതിയിലുള്ള ഇലക്‌ട്രിക്കല്‍ കട്ടിങ്​ മെഷീന്‍ ജ്വല്ലറിയില്‍ കണ്ടെത്തിയിരുന്നു. ഈ മെഷീന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ്‌ മോഷ്‌ടാക്കളിലേക്ക്‌ വിരല്‍ ചൂണ്ടുന്ന വിവരങ്ങള്‍ ലഭിക്കാന്‍ ഇടയാക്കിയത്‌.

ബംഗളൂരുവിലെ സ്വകാര്യ കമ്പനിയാണ്‌ പ്രസ്‌തുത ഉപകരണത്തി​െൻറ നിർമാതാക്കള്‍. കമ്പനി ഇതിനകം ഇത്തരത്തിലുള്ള 35 യന്ത്രങ്ങളാണ്‌ നിർമിച്ചിട്ടുള്ളത്‌. ഇവയില്‍ ഒന്നുപോലും കേരളത്തില്‍ വില്‍പന നടത്തിയിട്ടില്ലെന്നാണ്‌ പൊലീസ്‌ അന്വേഷണത്തില്‍ വ്യക്​തമായത്‌. കർണാടകയില്‍ വില്‍പന നടത്തിയ മെഷീനാണ്‌ ജ്വല്ലറി കൊള്ളക്ക്​ ഉപയോഗിച്ചത്‌. അന്തര്‍ സംസ്ഥാന പ്രഫഷനല്‍ സംഘമാണ്‌ കവര്‍ച്ചക്കു പിന്നിലെന്ന സൂചനയും ഇതുവഴി അന്വേഷണ സംഘം ഉറപ്പാക്കിയിട്ടുണ്ട്‌.


Tags:    
News Summary - Nileshwaram jewelery robbery: Information about the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT