നീലേശ്വരത്ത്​ ദുരന്തനിവാരണ കേന്ദ്രം എവിടെ​?

നീലേശ്വരം: പ്രളയവും ഉരുൾപൊട്ടലും കടൽക്ഷോഭവും മൂലം നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ കാസർകോട്​ ജില്ലയിൽ നീലേശ്വരത്ത് അനുവദിച്ച ദുരന്തനിവാരണ കേന്ദ്രം സ്​ഥാപിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല.

നീലേശ്വരം പാലാത്തടം പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിന് സമീപം അങ്കകളരി റോഡരികിലാണ് കേന്ദ്രത്തി​െൻറ കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്തിയത്. ഇതിനായി എ​ട്ടേക്കർ റവന്യൂ ഭൂമി കണ്ടെത്തി നീട്ടി​െവക്കുകയും ചെയ്തു. 2014ലാണ് സംസ്​ഥാനത്ത് പ്രകൃതിദുരന്തങ്ങൾ സംഭവിച്ചപ്പോൾ ജില്ലയിലും ഒരു ദുരന്തനിവാരണ കേന്ദ്രം വേണമെന്ന ആവശ്യത്തെ തുടർന്ന്​ സർക്കാർ പ്രവർത്തനങ്ങളുമായി മുന്നോട്ടുനീങ്ങിയത്.

ദുരന്തനിവാരണ കേന്ദ്രത്തിനായി സ്​ഥലം കണ്ടെത്തിയപ്പോൾ അന്നത്തെ ദുരന്തനിവാരണ വിഭാഗം മേധാവി ഡോ.ബി. സന്ധ്യ പാലാത്തടത്തെത്തി സ്​ഥലം സന്ദർശിച്ചിരുന്നു. ദുരന്ത നിവാരണകേന്ദ്രത്തിന് ഏറ്റവും അനുയോജ്യമായ സ്​ഥലമാണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.

സമീപത്ത് റെയിൽവേ സ്‌റ്റേഷൻ, നീണ്ട കടൽതീരം, ഹെലിപ്പാഡുമുള്ള അനുയോജ്യമായ സ്ഥലമായതുകൊണ്ടാണ് പാലാത്തടം മതി എന്ന ധാരണയിൽ അധികൃതർ എത്തിയത്. എന്നാൽ, തുടർനടപടികൾ ആറുവർഷമായി ഫയലിൽ മാത്രം കെട്ടിക്കിടക്കുകയാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.