കോ​ട്ട​പ്പു​റം മ​ഖാം റോ​ഡി​ൽ നാ​ട്ടു​കാ​ർ വാ​ഴന​ട്ട് പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ

കോട്ടപ്പുറം മഖാം റോഡ് ചളിക്കുളം; വാഴനട്ട് നാട്ടുകാർ

നീലേശ്വരം: ചളിക്കുളമായ കോട്ടപ്പുറം മഖാം റോഡിൽ നാട്ടുകാർ വാഴനട്ട് പ്രതിഷേധിച്ചു. റോഡ് ടാറിങ് നടത്തണമെന്ന പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യം അവഗണിക്കുന്ന കൗൺസിലറോടും നഗരസഭ അധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ചാണ് വാഴനട്ടു പ്രതിഷേധിച്ചത്.

അരക്കിലോ മീറ്ററോളം നീളമുള്ള ഈ റോഡ്‌ അറ്റകുറ്റപ്പണിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട്‌ വർഷങ്ങളായി. എന്നാൽ, കോട്ടപ്പുറം മഖാം റോഡിന് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7.5 ലക്ഷം രൂപ നീക്കിെവച്ചിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ റഫീക്ക് കോട്ടപ്പുറം അറിയിച്ചു.

Tags:    
News Summary - Kottapuram Makham Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.