എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്യുന്നു

കോട്ടപ്പുറം സംഘർഷം; ഐ.എൻ.എൽ-എം.എസ്.എഫ് പ്രവർത്തകർ അറസ്റ്റിൽ

നീലേശ്വരം: കോട്ടപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഇരുവിഭാഗത്തിൽപെട്ട ഏഴുപേരെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. നാല് എം.എസ്.എഫ് പ്രവർത്തകരും മൂന്ന് ഐ.എൻ.എൽ പ്രവർത്തകരുമാണ് അറസ്റ്റിലായത്.

പി.പി.സി. ഇജാസ് റഹ്മാ ൻ (26), ഉച്ചൂളികുതിരിലെ ഇ.കെ. ഷഫീക് (20), കോട്ടപ്പുറത്തെ കെ. റമീസ് (25) എന്നീ ഐ.എൻ.എൽ പ്രവർത്തകരും എം.എസ്.എഫ് ജില്ല പ്രസിഡന്റ് തൈക്കടപ്പുറത്തെ അസറുദ്ദീൻ (30), തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് എം.ടി.പി. ഉസ്മാൻ ചീമേനി (19) , പി. ബാസിത്ത് (20), കോട്ടപ്പുറം ഇ.കെ. അബ്ദുൾ നാഫിക്ക് (18) പേരോൽ എന്നീ എം.എസ്.എഫുകാരെയുമാണ് അറസ്റ്റ് ചെയ്തത്. ഇതിൽ എം.എസ്.എഫ് പ്രവർത്തകരെ പൊലീസിന്റെ ഔദ്യാഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന എസ്.ഐയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Kottapuram Conflict; INL-MSF activists arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.