കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സന്ദര്‍ശിക്കുന്നു
നീലേശ്വരം: കോട്ടപ്പുറം ബോട്ട് ടെര്‍മിനലിന്റെ നിർമാണ പ്രവൃത്തികള്‍ എം. രാജഗോപാലന്‍ എം.എല്‍.എയും ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദും വിലയിരുത്തി. അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്ന പ്രവൃത്തിയില്‍ അവശേഷിക്കുന്ന നിർമാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ഇരുവരും നിർദേശിച്ചു. പ്രവൃത്തി പൂര്‍ത്തീകരണത്തിന് തടസ്സമാകുന്ന വിഷയങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ബോട്ട് ടെര്‍മിനലിലേക്കുള്ള റോഡിന്റെ നിർമാണം വേഗത്തിലാക്കി അടിയന്തരമായി പൂര്‍ത്തീകരിക്കാനും നിർദേശിച്ചു.ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഹുസൈന്‍, ബി.ആര്‍.ഡി.സി എം.ഡി. ഷിജിന്‍ പറമ്പത്ത്, ഹോസ്ദുര്‍ഗ് താഹസില്‍ദാര്‍ എന്‍. മണിരാജ്, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ബി.ആര്‍.ഡി.സി ടെക്‌നിക്കല്‍ മാനേജര്‍ കെ.എം. രവീന്ദ്രന്‍, ബി.ആര്‍.ഡി.സി മാനേജര്‍ യു.എസ്. പ്രസാദ്, നിർമിതി കേന്ദ്രം പ്രതിനിധി പി.ആര്‍. സുന്ദരേശന്‍, ഇന്‍ലാൻഡ് നാവിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അനൂപ്, ടൂറിസം പ്രോജക്ട് എൻജിനീയര്‍ ഷംന, അസിസ്റ്റന്റ് ടൂര്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ബാബു മഹേന്ദ്രന്‍, കോണ്‍ട്രാക്ടര്‍ എം.എസ്. അബ്ദുൽ ഹക്കീം, ആര്‍ക്കിടെക്ട് മധുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.