മ​ല​യോ​ര​ത്തെ ക​ർ​ഷ​ക​ർ പ​ച്ച​ക്ക​പ്പ ഉ​ണ​ക്കാ​നാ​യി മു​റി​ച്ചു​മാ​റ്റു​ന്നു

'കപ്പവാട്ടൽ' ഉത്സവകാലം വീണ്ടുമെത്തി

നീ​ലേ​ശ്വ​രം: അ​ന്യം​നി​ന്നു​പോ​യ, മ​ല​യോ​ര ജ​ന​ത​യു​ടെ കാ​ർ​ഷി​ക സം​സ്കൃ​തി വി​ളി​ച്ചോ​തു​ന്ന ക​പ്പ​വാ​ട്ട​ൽ ഉ​ത്സ​വ​ച്ച​ട​ങ്ങ് വീ​ണ്ടു​മെ​ത്തി.

മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ സാ​ഹോ​ദ​ര്യ​ത്തി​ൽ കെ​ട്ടു​പ്പി​ണ​ഞ്ഞു​നി​ൽ​ക്കു​ന്ന​താ​ണ് പ​ച്ച​ക്ക​പ്പ ഉ​ണ​ക്കി സൂ​ക്ഷി​ക്കു​ന്ന സ​മ്പ്ര​ദാ​യം. ചി​റ്റാ​രി​ക്കാ​ൽ, ഭീ​മ​ന​ടി, മാ​ലോം വെ​ള്ള​രി​ക്കു​ണ്ട്, ബ​ളാ​ൽ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ക​പ്പ​കൃ​ഷി​യു​ടെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ. വ​ർ​ഷ​ങ്ങ​ളാ​യി നി​ല​ച്ച ക​പ്പ​വാ​ട്ട​ൽ ഈ ​കോ​വി​ഡ് കാ​ല​ത്ത് വീ​ണ്ടും തി​രി​ച്ചെ​ത്തി.

മ​ല​യോ​ര ക​ർ​ഷ​ക​ർ ന​ട്ടു​ന​ന​ച്ച് വ​ള​ർ​ത്തി​യ ക​പ്പ ഇ​പ്പോ​ൾ വി​ള​വെ​ടു​പ്പ് സ​മ​യ​മാ​ണ്.

പ​ച്ച​ക്ക​പ്പ​ക്ക് വി​ല​യി​ടി​ഞ്ഞ​തി​നാ​ൽ ക​പ്പ വെ​യി​ലി​ൽ ഉ​ണ​ക്കി​സൂ​ക്ഷി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ കാ​ല​ങ്ങ​ളാ​യി ചെ​യ്തി​രു​ന്ന​ത്. പ​ച്ച​ക്ക​പ്പ വി​റ്റാ​ൽ കൂ​ലി​ച്ചെ​ല​വു​പോ​ലും കി​ട്ടി​ല്ലെ​ന്ന സ്ഥി​തി​യാ​യ​തു​കൊ​ണ്ടാ​ണ് വാ​ട്ട​ലി​ലേ​ക്ക് ക​ർ​ഷ​ക​രെ ന​യി​ച്ച​ത്. നാ​ട്ടി​ലെ ക​ർ​ഷ​ക​ർ എ​ല്ലാ​വ​രും ഒ​ത്തു​കൂ​ടു​ന്ന കാ​ർ​ഷി​കോ​ത്സ​വം കൂ​ടി​യാ​ണി​ത്. ഇ​പ്പോ​ൾ ഉ​പ​ജീ​വ​ന​വും ആ​ഘോ​ഷ​വും തി​രി​ച്ചെ​ത്തി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​ർ.

ചെ​റു​പ്പ​കാ​ല​ത്ത് ബ​ന്ധു​ക്ക​ളും അ​യ​ൽ​പ​ക്ക​ക്കാ​രും ഒ​ക്കെ ഒ​ത്തു​കൂ​ടി ക​പ്പ​വാ​ട്ട​ൽ ഉ​ത്സ​വ​മാ​ക്കി മാ​റ്റി​യ കാ​ല​മു​ണ്ടാ​യി​രു​ന്നു. ഒ​രു​കാ​ല​ത്ത് ക്വി​ൻ​റ​ൽ ക​ണ​ക്കി​ന് ക​പ്പ​വാ​ട്ടി പ​ട്ടി​ണി​ക്കാ​ല​ത്തേ​ക്ക് സൂ​ക്ഷി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ മ​ല​യോ​ര​ത്ത്​ പ​തി​വാ​യി​രു​ന്നു. ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യും ക​പ്പ​വാ​ട്ട​ൽ ചെ​യ്തി​രു​ന്ന​ത്.

Tags:    
News Summary - kappa vattal festival started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.