പ്രതീകാത്മക ചിത്രം

നീലേശ്വരത്ത് കാണാതായ യുവാവ് പുഴയിൽ ചാടിയെന്ന്​ സംശയം

നീലേശ്വരം: ലോട്ടറി വിൽപനക്കാരനായ യുവാവ് പുഴയിൽ ചാടിയെന്ന്​ സംശയം. മടിക്കൈ എരിക്കുളത്തെ അടിയോടി വീട്ടിൽ വിനോദിനെയാണ്​ (41) കാണാതായത്. 11ന് രാവിലെ വിനോദിനെ കാണാനില്ലെന്ന് രക്ഷിതാക്കൾ നീലേശ്വരം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഇയാൾ നീലേശ്വരം പുഴയിലെ കച്ചേരിക്കടവ് ഭാഗത്തേക്ക് പോകുന്നത് കണ്ടതായി വിവരം ലഭിച്ചത്.

ഈ ഭാഗത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചപ്പോൾ പുഴയിലേക്ക് പോകുന്ന ദൃശ്യം ലഭിച്ചു. നീലേശ്വരം എസ്.ഐ ഇ. ജയചന്ദ്രൻ കാഞ്ഞങ്ങാട് ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർ ഫോഴ്സി​െൻറ സ്കൂബ ഡൈവിങ്​ ടീം ഡങ്കി, ഓട്ടോ ബോർഡ് എൻജിൻ തുടങ്ങിയവ ഉപയാഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച ഇരുട്ട്​ പടർന്നതോടെ തിരച്ചിൽ അവസാനിപ്പിച്ചു. ശനിയാഴ്ച പുനരാരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.

കാഞ്ഞങ്ങാട് ഫയർഫോഴ്സ് ഓഫിസർമാരായ കെ.വി. മനോഹരൻ, ടി.കെ. കുഞ്ഞികൃഷ്ണൻ, ഓഫിസർമാരായ വി.എസ്. ജയരാജൻ, എസ്. ശ്രീകുമാർ, വി.എം. വിനീത്, അതുൽ മോഹൻ, കെ. കിരൺ, ഇ. ഷിജു, ഹോംഗാർഡുമാരായ സി.എം. റോയ്, സി. നരേന്ദ്രൻ, തൃക്കരിപ്പൂർ, കുറ്റിക്കോൽ ഫയർ സ്​റ്റേഷനുകളിലെ എഫ്.ആർമാരായ സണ്ണി ഇമ്മാനുവൽ, പറവൂർ രാജേഷ്, ഹെൻട്രി ജോർജ്, എസ്. അരവിന്ദ്, എസ്. കാരൺ തുടങ്ങിയവരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.


Tags:    
News Summary - It is suspected that the missing youth jumped into the river at Neeleswaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.