നീലേശ്വരം: നീലേശ്വരം നഗരസഭയിലെ ആറാം വാർഡിൽ പേരോൽ പാലക്കാട് ലിങ്ക് റോഡിലുള്ള കക്കോട്ടികുളം നടപ്പാത നന്നാക്കി കാൽനടയാത്രക്കുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നീലേശ്വരം നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകി.
നടപ്പാത വീതികൂട്ടുന്നതിന് സൗജന്യമായി സ്ഥലം വിട്ടുകിട്ടാൻ നഗരസഭ താൽപര്യമെടുത്തെങ്കിലും സ്ഥലമുടമകൾ തയാറാകാത്തതിനാൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിഞ്ഞില്ലെന്ന് നഗരസഭ സെക്രട്ടറി കമീഷനെ അറിയിച്ചു. പരാതിക്കാരന്റെ ആവശ്യം ന്യായമാണെങ്കിലും നടപ്പാത വീതി കൂട്ടുന്നതിന് സ്ഥലം വിട്ടുനൽകാൻ സ്ഥലമുടമകളോട് നിർദേശിക്കാൻ കഴിയില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
300 മീറ്റർ നീളമുള്ള നടപ്പാത പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണെന്നും മഴക്കാലത്ത് നടക്കാൻ കഴിയില്ലെന്നും ആരോപിച്ച് നീലേശ്വരം സ്വദേശി അമ്പുനായരും മറ്റു തദ്ദേശവാസികളും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.