ഷബീർ, ഹനീഫ്​

അമ്പലത്തറയിൽ ആട് മോഷണം; മീൻ വിൽപനക്കാർ പൊലീസ് പിടിയിൽ

നീലേശ്വരം: മീൻ വിൽപനയുടെ മറവിൽ ആട് മോഷണം നടത്തിയ രണ്ട് യുവാക്കളെ കാഞ്ഞങ്ങാട് അമ്പലത്തറ പൊലീസ് അറസ്​റ്റ്​ ചെയ്തു.

മടിക്കൈ ചാളക്കടവിലെ ഹനീഫ, നീലേശ്വരം കണ്ടിച്ചിറയിലെ ഷബീർ എന്നിവരാണ് പിടിയിലായത്. മീൻ വിൽപന നടത്തുന്ന ഓട്ടോടെമ്പോയിൽ നിന്ന് ആടി​െൻറ കരച്ചിൽ കേട്ട നാട്ടുകാർ സംശയത്തി​െൻറ പേരിൽ മീൻ വിൽപന സംഘത്തെ തടഞ്ഞു​െവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. അമ്പലത്തറ പൊലീസെത്തി രണ്ടംഗ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആടുകളെ മോഷ്​ടിച്ചതാണെന്ന് സമ്മതിച്ചത്.

കോട്ടപ്പാറയിലെ ജാനകി, ഇരിയ മുട്ടിച്ചിറയിലെ നാരായണൻ എന്നിവരുടെ ആടുകളെ മോഷ്​ടിച്ചതാണ് അന്വേഷണത്തിൽ കണ്ടെത്തിയത്​. ആടുകളിൽ ഒന്നിനെ കാഞ്ഞങ്ങാട് കല്ലൂരാവിയിൽ വിൽപന നടത്തിയതായും യുവാക്കൾ സമ്മതിച്ചു.

കഴിഞ്ഞ ദിവസം ഇരിയ മുട്ടിച്ചരലിൽ നിന്നും ആടിനെ കാണാതായതായി ഉടമ അമ്പലത്തറ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ സി.സി.ടി.വി കാമറയടക്കം പരിശോധിച്ചു വരുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

Tags:    
News Summary - Goat theft in ambalathara; Fish sellers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT