ബങ്കളം ഏകലവ്യ സ്പോർട്സ് സ്കൂളിലെ ഫിഫ പാർക്ക് മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ കെ.വി. ധനേഷ് ഉദ്ഘാടനം ചെയ്യുന്നു

ഏകലവ്യ സ്പോർട്സ് വിദ്യാലയത്തിൽ ഫിഫ പാർക്ക്

നീലേശ്വരം: ബങ്കളത്ത് പ്രവർത്തിക്കുന്ന എകലവ്യ സ്പോർട്സ് വിദ്യാലയം ലോകകപ്പിനെ വരവേൽക്കാൻ കാമ്പസിൽ ഫിഫ പാർക്കൊരുക്കി. ഖത്തർ ലോകകപ്പിൽ കളിക്കുന്ന തിരഞ്ഞെടുത്ത 11 കളിക്കാരുടെ ചിത്രരൂപങ്ങൾ പാർക്ക് പുൽമൈതാനത്തിൽ ഒരുക്കി. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലവൻഡോസ്കി, കിലിയൻ എംബാപ്പെ, ഹാരികെയ്ൻ, ഡി ബ്രുയ്ൻ, വാൻഡിക്, ഒബാച്ചെ, സാദിയാ മാനെ, നെയ്മർ തുടങ്ങിയ താരങ്ങളുടെ ജീവസ്സുറ്റ രൂപങ്ങൾ മൈതാനത്ത് ലോകകപ്പ് മത്സരത്തിന്റെ പ്രതീതി ജനിപ്പിച്ചു.

പാർക്കിലെത്തുന്നവർക്ക് ലോകകപ്പ് വിശേഷങ്ങളറിയാൻ വിവരണവും ഒരുക്കിയിട്ടുണ്ട്. ഇത് ലോകകപ്പ് മത്സരങ്ങളുടെ ചരിത്രവും വർത്തമാനവും വിശദമായി പറഞ്ഞു തരും. കുട്ടികൾ നിർമിച്ച ലോകകപ്പ് കൊളാഷും ഉൾപ്പെടുത്തിയിട്ടുണ്ട്. പരപ്പ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഈ വർഷം പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിലെ കുട്ടികൾ ദേശീയതലത്തിലും സംസ്ഥാന തലത്തിലും നേട്ടങ്ങൾ കൊയ്തെടുത്തിട്ടുണ്ട്.

ഫിഫ പാർക്ക് മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ കെ.വി. ധനേഷ് ഉദ്ഘാടനം ചെയ്തു. ഹറാൾഡ് ജോൺ അധ്യക്ഷത വഹിച്ചു. മടിക്കൈ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ, പി.ടി.എ പ്രസിഡന്റ് രാജി മോൾ എന്നിവർ സംസാരിച്ചു.

Tags:    
News Summary - FIFA Park at Ekalavya Sports Vidyalaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.