അ​ഴി​ത്ത​ല ബീച്ച്

അഴിത്തല ടൂറിസത്തിന് അതിവേഗ നടപടി

നീലേശ്വരം: അഴിത്തല ടൂറിസം വികസന പദ്ധതി നടപ്പാക്കാൻ സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ നടപടി ആരംഭിച്ചു. ടൂറിസം പദ്ധതി വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് അഴിത്തല പ്രദേശം സന്ദർശിച്ചു. ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ 30 കോടി രൂപ ചെലവില്‍ പദ്ധതികള്‍ നടപ്പാക്കാനാണ് എസ്റ്റിമേറ്റ്.

ആദ്യഘട്ടം അഞ്ച് കോടി രൂപ ചെലവില്‍ കാസര്‍കോട് വികസന പാക്കേജില്‍ നടപ്പാക്കാൻ നടപടി ആരംഭിച്ചു. നീലേശ്വരം നഗരസഭ ഉടമസ്ഥതയിലുള്ള 25 സെന്‍റ് ഭൂമിയുടെ രേഖകൾ ടൂറിസം വകുപ്പിന് കൈമാറി.

ആവശ്യമായിവരുന്ന കൂടുതൽ ഭൂമി റവന്യൂ വകുപ്പില്‍നിന്ന് കൈമാറാനുള്ള നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കാനുള്ളത്. ഭൂമി കൈമാറാനുള്ള നടപടി പൂര്‍ത്തിയാകുന്നതോടെ പദ്ധതിക്കാവശ്യമായ തുക അനുവദിക്കാന്‍ കഴിയും.

ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമായി അഴിത്തല മാറാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.

നഗരസഭ അധ്യക്ഷ ടി.വി. ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ്റാഫി, വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സൻ വി. ഗൗരി, വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. ലത, ലിജോ ജോസഫ്, കെ. സുനില്‍കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Fast-track action for Azhithala tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT