ഡി.​വൈ.​എ​ഫ്.​ഐ ബ്ലോ​ക്ക് ക​മ്മി​റ്റി നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​തി​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന പൊ​തി​ച്ചോ​റി​ന്റെ അ​ഞ്ചാം വാ​ർ​ഷി​ക​ത്തി​ൽ എം.​വി​ജി​ൻ എം.​എ​ൽ.​എ വി​ത​ര​ണം ചെ​യ്യു​ന്നു

ആശുപത്രികളിൽ പൊതിച്ചോർ; ഡി.വൈ.എഫ്.ഐ സംരംഭം അഞ്ചാം വർഷത്തിലേക്ക്

നീലേശ്വരം: താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രികാല ഭക്ഷണം നൽകുന്ന പ്രവർത്തനങ്ങൾ അഞ്ചാം വർഷത്തിലേക്ക്. 2018ൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് നീലേശ്വരത്ത് പൊതിച്ചോർ പദ്ധതി ഉദ്‌ഘാടനം ചെയ്തത്.

പിന്നീടങ്ങോട്ട് നാലുവർഷംകൊണ്ട് ഒരു ലക്ഷത്തിലധികം പൊതിച്ചോർ വിതരണം ചെയ്തു. അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന പരിപാടി താലൂക്ക് ആശുപത്രിയിൽ എം. വിജിൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡൻറ് എം.വി. ദീപേഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.ജെ. സജിത്ത്, സി.പി.എം ഏരിയ സെക്രട്ടറി എം. രാജൻ, വി. പ്രകാശൻ, പാറക്കോൽ രാജൻ, കെ.എം. വിനോദ്, ഒ.വി. പവിത്രൻ, കെ. സനുമോഹൻ, അമൃത സുരേഷ്, പി. അഖിലേഷ്, സിനീഷ് കുമാർ, വി. മുകേഷ്, പി. സുജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം.വി. രതീഷ് സ്വാഗതം പറഞ്ഞു.

Tags:    
News Summary - dyfi meals distribution in hospital into 5th year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT