നീലേശ്വരം: മേൽപാലത്തിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് അപകട ഭീഷണിയായിരുന്ന മേൽപാലത്തിനു മുകളിലുള്ള മരക്കൊമ്പുകൾ നഗരസഭ അധികൃതർ തിങ്കളാഴ്ച രാവിലെ മുറിച്ചുനീക്കി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച 'മരക്കൊമ്പുകൾ ഭീഷണിയാകുന്നു'വെന്ന 'മാധ്യമം' വാർത്തയെതുടർന്നാണ് നഗരസഭ ഇടപെട്ട് മരക്കൊമ്പുകൾ മുറിച്ചത്.
ആലിൻകീഴിലെ ഷിബു, മൊയ്തു, അനൂപ് എന്നിവരുടെ നേതൃത്വത്തിൽ യന്ത്രസഹായത്താലാണ് കൊമ്പുകൾ ദൗത്യം പൂർത്തിയാക്കിയത്. മുറിച്ചുമാറ്റുന്ന കൊമ്പുമുറിച്ചുമാറ്റിയത്. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന മേൽപാലത്തിൽ വളരെ ശ്രദ്ധയോടെ അപകടമൊന്നുമില്ലാതെയാണ് മണിക്കൂറുകൾ നീണ്ടുനിന്ന കൾ ആ നിമിഷംതന്നെ ലോറിയിൽ നഗരസഭ ശുചീകരണ തൊഴിലാളികൾ കൊണ്ടുപോയി.
ഏതു നിമിഷവും ശക്തമായ കാറ്റിൽ മേൽപാലത്തിനു മുകളിലേക്ക് പൊട്ടിവീഴുന്ന അവസ്ഥയായതിനാൽ നഗരസഭ അധികൃതരുടെ അവസരോചിതമായ ഇടപെടലിലൂടെ ഒരു വലിയ ദുരന്തം ഒഴിഞ്ഞ ആശ്വാസത്തിലാണ് യാത്രക്കാർ. മലയോര മേഖലയിലേക്കുള്ള പ്രധാന പാതയായ മേൽപാലത്തിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ചില കൊമ്പുകൾ കാലപ്പഴക്കം മൂലം ഉണങ്ങി ദ്രവിച്ച നിലയിലായിരുന്നു. നഗരസഭ അധികൃതരുടെ നല്ല പ്രവൃത്തിയെ നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.