കാരാട്ടെ വിവാഹ വേദിയിൽ വധൂവരന്മാർ തുക പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. രവിക്ക്​ കൈമാറുന്നു

വിവാഹ വേദിയിൽനിന്ന് കോവിഡ് രോഗികൾക്ക് കൈത്താങ്ങ്​

നീലേശ്വരം: രണ്ടാംഘട്ടത്തിലെ അതിരൂക്ഷമായ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തി​െൻറ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി കാരാട്ടെ വിവാഹവേദി. ചടങ്ങിൽവെച്ച് വധൂവരന്മാർ പതിനായിരം രൂപ സഹായമായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവിയെ ഏൽപിച്ചു.

കാരാട്ടെ കെ. സുമേഷും മാവുള്ളാലിലെ പി. സുവർണയുമായുള്ള വിവാഹ ചടങ്ങിലാണ്, കോവിഡ് രോഗികളെ പാർപ്പിക്കാൻ പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കുന്ന ക്വാറൻറീൻ സെൻററിൽ പി.പി. കിറ്റ്, സാനിറ്റൈസർ, മാസ്ക് തുടങ്ങിയ സാധനങ്ങൾ വാങ്ങുന്നതിനാവശ്യമായ തുക നൽകിയത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി.വി. ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സി.എച്ച്. അബ്​ദുൽ നാസർ, നോഡൽ ഓഫിസർ സന്തോഷ് കുമാർ, ക്വാറൻറീൻ സെൻറർ കമ്മിറ്റി കൺവീനർ എ.ആർ. രാജു, വളൻറിയർ കോർ കൺവീനർ ഗിരീഷ് കാരാട്ട് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - couple donated money to help covid patients in their wedding day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.