എം.ടി.പി. സൈഫുദ്ദീൻ, ഷൈജു മോഹനൻ, രാജൻ
നീലേശ്വരം: രാജ്യസുരക്ഷക്ക് വേണ്ടി നിസ്വാർഥ സേവനം നൽകിയ പൗരൻമാർക്കും, മികച്ച ഇന്റലിജിൻസ് ഓഫിസർമാർക്കും ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഏർപ്പെടുത്തിയ അവാർഡ് ജില്ലയിൽ മൂന്ന് പേർക്ക്. അന്താരാഷ്ട്ര നീന്തൽ താരവും ഹോസ്ദുർഗ് പൊലീസ് അസി. സബ് ഇൻസ്പെക്ടറുമായ നീലേശ്വരം തീർഥങ്കരയിലെ എം.ടി.പി. സൈഫുദ്ദീനാണ് മികച്ച കോസ്റ്റ്ഗാർഡ് ഇന്റലിജൻസ് ഓഫിസർ അവാർഡ് ലഭിച്ചത്.
കോട്ടിക്കുളം സ്വദേശികളായ മല്ലിക വളപ്പിൽ ഷൈജു മോഹനൻ, ബീച്ച് റോഡിലെ ബി. രാജൻ എന്നിവർക്ക് രാജ്യസുരക്ഷക്ക് വേണ്ടി നിസ്വാർഥ സേവനം നൽകിയതിന് ഇന്ത്യൻ പൗരൻമാർക്കുള്ള അവാർഡും ലഭിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഏർപ്പെടുത്തുന്ന വിശിഷ്ട സേവാ മെഡൽ ബേപ്പൂർ കോസ്റ്റ് ഗാർഡ് പരേഡ് ഗ്രാണ്ടിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.