കവർച്ച നടന്ന കുഞ്ഞിമംഗലത്ത് ജ്വല്ലറിയിൽനിന്ന് മണം പിടിച്ച പൊലീസ് നായ്​ പുറത്തേക്ക് വരുന്നു

നീലേശ്വരത്ത് ജ്വല്ലറി കൊള്ളയടിക്കാൻ ശ്രമം; കാവൽക്കാര​നെ കണ്ടപ്പോൾ മോഷ്ടാവ് രക്ഷപ്പെട്ടു

നീലേശ്വരം : നീലേശ്വരത്ത് ഗ്യാസ് കട്ടർ ഉപയോഗിച്ച് ജ്വല്ലറി കൊള്ളയടിക്കാനുള്ള ശ്രമം കാവൽക്കാര​െൻറ സമയോചിത ഇടപെടലിനെ തുടര്‍ന്ന് വിഫലമായി. മേൽപാലത്തിനും കോണ്‍വെൻറ്​ ജങ്​ഷനുമിടയില്‍ മഹാമായ ഹോട്ടലിനുമുന്നിലെ കെട്ടിടത്തിൽ പ്രവര്‍ത്തിക്കുന്ന കുഞ്ഞിമംഗലം ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്താനുള്ള ശ്രമം കാവൽക്കാരൻ വാഴുന്നോറടിയിലെ സുരേഷി​െൻറ ഇടപെടലിനെ തുടര്‍ന്നാണ്​ വിഫലമായത്. ചൊവ്വാഴ്ച രാത്രി 12നാണ് കവര്‍ച്ചാശ്രമം നടന്നത്.

കാവൽക്കാരൻ സുരേഷാണ് ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആദ്യം കണ്ടത്. ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചപ്പോൾ തൊട്ടടുത്ത തേജസ്വിനി സഹകരണ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരും കാവൽക്കാരും ഓടിയെത്തി. അപ്പോഴേക്കും മോഷ്​ടാവ് തൊട്ടടുത്ത കോണ്‍വെൻറി​െൻറ മതില്‍ചാടി രക്ഷപ്പെട്ടു. ഉടന്‍തന്നെ നീലേശ്വരം പൊലീസ് സ്​റ്റേഷനിൽ വിവരം അറിയിച്ചു. കുതിച്ചെത്തിയ പൊലീസും ബഹളം കേട്ടെത്തിയവരും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും മോഷ്​ടാക്കളെ കണ്ടെത്താനായില്ല. മോഷ്​ടാക്കള്‍ ഉപേക്ഷിച്ച ഗ്യാസ് കട്ടിങ് മെഷീന്‍, വെല്‍ഡിങ്​ മെഷീന്‍, കോടാലി എന്നിവ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്.

ഇവ പൊലീസ് കസ്​റ്റഡിയിലെടുത്തു. സംഭവമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ.വി. ബാലകൃഷ്ണന്‍, നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ശ്രീഹരി, എസ്‌.ഐ ഉണ്ണിരാജ, ഫോറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കാസര്‍കോട്ടുനിന്നും പൊലീസ് നായും സ്ഥലത്തെത്തി പരിശോധന നടത്തി. ആസൂത്രിതമായ കവര്‍ച്ചാശ്രമമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് കെ.എം. ജനാർദന​‍െൻറ ഉടമസ്ഥതയിലുള്ള കുഞ്ഞിമംഗലം ജ്വല്ലറിയുടെ പുതിയശാഖ ഇവിടെ ആരംഭിച്ചത്. ഒരു മോഷ്​ടാവിനെ മാത്രമേ കണ്ടുള്ളൂവെങ്കിലും ഒന്നിലേറെ പേര്‍ ഉണ്ടാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.


Tags:    
News Summary - Attempt to rob jewelery in Neeleswaram; The thief escaped when he saw the guard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.