repsentational image
നീലേശ്വരം: നീലേശ്വരം മാർക്കറ്റ് ജങ്ഷനിലെ തർബിയത്തുൽ ഇസ്ലാം സഭയുടെ മതവിജ്ഞാനവേദി കൈയേറി അലങ്കോലമാക്കി സംഘം ചേർന്ന് ഭീഷണിപ്പെടുത്തിയ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഖുർആൻ പഠിതാക്കളായ വനിതകൾക്കും മദ്രസ്സ വിദ്യാർഥികൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ പങ്കെടുക്കാൻ വന്ന സ്ത്രീകളും കുട്ടികളും അടക്കം സംഭവത്തിൽ പരിഭ്രാന്തരായി. ഇതെ തുടർന്ന് ജമാഅത്ത് ഭാരവാഹികൾ നീലേശ്വരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പിന്നീട് പൊലീസിന്റെ സാന്നിധ്യത്തിൽ ചടങ്ങ് നടന്നു. ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ പരാതിയിൽ ചീനമ്മാടം മൊയ്തീന്റെ മകൻ ടി. മുഹമ്മദ്, എ.ബി. മജീദിന്റെ മകൻ റംഷീദ്, അബ്ദുള്ളയുടെ മകൻ ഷിജാദ്, റൗഫ് ഹാജി, സി. ഹംസ എന്നിവർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.