ബളാൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ അബ്​ദുൽ ഖാദർ പുത്തരി സദ്യ വിളമ്പുന്നു

അബ്​ദുൽ ഖാദർ ഇക്കുറിയും വിളമ്പി, സ്​നേഹത്തിന്‍റെ പുത്തരി സദ്യ

നീലേശ്വരം: പതിവുതെറ്റിച്ചില്ല, ഇത്തവണയും അബ്​ദുൽ ഖാദർ നാട്ടുകാർക്ക് പുത്തരി സദ്യ വിളമ്പി. പരമ്പരാഗതമായ കൃഷിരീതികൾ മുറതെറ്റാതെ കൊണ്ടുനടക്കുന്ന മലയോരത്തെ ഏക കർഷകനാണ് ജനപ്രതിനിധികൂടിയായ അബ്​ദുൽഖാദർ. ബളാൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻകൂടിയാണ് ഇദ്ദേഹം. ഇത്തവണ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷിക ദിനത്തിലാണ് പുത്തരി ഉത്സവം നടത്തിയത്.

നാട്ടുകാരെയും ജനപ്രതിനിധികളെയും മതപുരോഹിതരെയും ഉദ്യോഗസ്ഥരെയും ക്ഷണിച്ചാണ് പുത്തരി സദ്യ വിളമ്പിയത്. വിവിധ മതസ്ഥാപനങ്ങളുടെ നേതൃസ്ഥാനങ്ങൾ അലങ്കരിക്കുന്നവർ എത്തിയപ്പോൾ അത് മതസൗഹാർദത്തി​‍െൻറ വേദികൂടിയായി.

ബളാൽ പഞ്ചായത്ത് പ്രസിഡൻറ്​ രാജു കട്ടക്കയം, വൈസ് പ്രസിഡൻറ്​ രാധാമണി, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, മെഡിക്കൽ ഓഫിസർ ഡോ. മനീഷ, കൃഷി ഓഫിസർ അനിൽ സെബാസ്​റ്റ്യൻ, മതപുരോഹിതൻ സൈനുൽ ആബിദ് തങ്ങൾ, കല്ലഞ്ചിറ ജമാഅത്ത് ഖതീബ് അബ്​ദുൽ ബാസിത്​ നിസാമി, കക്കയം ക്ഷേത്രം സെക്രട്ടറി പി.ടി. നന്ദകുമാർ, രക്ഷാധികാരി പുഴക്കര കുഞ്ഞിക്കണ്ണൻ, കനകപ്പള്ളി സെൻറ്.

മാർട്ടിൻ ചർച്ച് വികാരി പീറ്റർ കനീഷ്, സെൻറ് തോമസ് ചർച്ച് വികാരി ഫാ. ഫ്രാൻസിസ് അടപ്പൂർ, സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്‍റ്​ വി.കെ. അസീസ്, ജമാഅത്ത് പ്രസിഡൻറ്​ എൽ.കെ. ബഷീർ , എ.സി.എ. ലത്തീഫ്, സി. ദാമോദരൻ, സണ്ണി മങ്കയം തുടങ്ങിയ വിവിധ രാഷ്​ട്രീയ സാമൂഹിക മതനേതാക്കൾ സംബന്ധിച്ചു.

Tags:    
News Summary - Abdul Qadir once again offered Sadya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.