Posted On
date_range Updated On
date_range ഭാര്യയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭർത്താവിന്റെ പരാതി
ചെറുവത്തൂർ: കൊയാമ്പുറത്തെ കെ.ടി. നയനയുടെ മരണം ആശുപത്രി അധികൃതരുടെ പിഴവ് മൂലമാണെന്ന് ആരോപിച്ച് ഭർത്താവ് കെ. പ്രകാശൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.
കഴിഞ്ഞ മാസം 11ന് രാവിലെ 6.30നാണ് നയനയെ കാഞ്ഞങ്ങാട് കുശവൻകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗർഭപാത്രത്തിലെ ചെറിയ പാട നീക്കം ചെയ്യാനാണ് ആശുപത്രിയിലെത്തിയത്. മൂന്നുമണിക്കകം വീട്ടിലേക്ക് തിരിച്ചുപോകാമെന്ന് ഡോക്ടർ അറിയിച്ചിരുന്നു.
എന്നാൽ, 12 മണിയോടെ രോഗിയെ മംഗളൂരു ആശുപത്രിലെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ എത്തിച്ചപ്പോൾ രോഗി നേരത്തെ മരിച്ചെന്നാണ് പരിശോധിച്ച ഡോക്ടർ അറിയിച്ചത്. കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയിലെത്തിച്ച് മൃതദേഹ പരിശോധന നടത്തി. ആശുപത്രിയിലെ ചികിത്സപ്പിഴവാണ് മരണകാരണമെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.