ദേശീയപാതയിലെ ഭിത്തിയിൽ രൂപപ്പെട്ട വിള്ളൽ കാണാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചനിലയിൽ
ചെറുവത്തൂർ: മട്ടലായിയിൽ ദേശീയപാത നിർമാണ പാതയിൽ വിള്ളൽ കാണപ്പെട്ട സംഭവത്തിൽ സ്ഥലപരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകുന്നതിന് അന്വേഷണസംഘത്തെ നിയോഗിച്ച് കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവായി.കാഞ്ഞങ്ങാട് ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള സംഘം പരിശേധന നടത്തും.
റവന്യൂ ഡിവിഷനൽ ഓഫിസർ കൺവീനറും തഹസിൽദാർ, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ, ആർ.ടി.ഒ ചെറുവത്തൂർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സോയിൽ കൺസർവേറ്റർ ജിയോളജിസ്റ്റ്, ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ ജില്ല പൊലീസ് മേധാവിയുടെ പ്രതിനിധി എന്നിവർ അംഗങ്ങളുമായ സമിതിയാണ് രൂപവത്കരിച്ച് ഉത്തരവായത്.ഇതിനിടെ റോഡിനെ വേർതിരിക്കുന്ന ഭിത്തിയിലും വിള്ളൽ കണ്ടെത്തി. ഇത് കാണാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചിരിക്കുകയാണ്. വിള്ളലുണ്ടായ ഭാഗം ഇന്നലെയോടെ അധികൃതർ റീടാറിങ് ചെയ്ത് ഗതാഗതയോഗ്യമാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.