വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിൽ; ഭീതിയോടെ യാത്രക്കാർ

ചെറുവത്തൂർ: കാസർകോട് ചെറുവത്തൂരിലെ വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് മണ്ണിടിഞ്ഞത്. ഇതിനെ തുടർന്ന് വെള്ളം കുത്തിയൊലിച്ച് ദേശീയ പാതയിലേക്കെത്തുകയുംചെയ്തു. റോഡിൽ മണ്ണും ചളിയും എത്തുന്നതിന് തടയിട്ടിട്ടുണ്ടെങ്കിലും ഇതുവഴിയുള്ള യാത്ര ഭീതിജനകമാവുകയാണ്. ദേശീയപാത നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലാണ് കുന്നിടിച്ചിൽ തുടരുന്നത്. കഴിഞ്ഞ മഴക്കാലത്തുണ്ടായ മണ്ണിടിച്ചിലിൽ തലനാരിഴക്കാണ് ഒരു അധ്യാപികയും മറ്റു വാഹനങ്ങളും രക്ഷപ്പെട്ടത്.

മണ്ണിടിച്ചിൽ തുടർന്നാൽ വീരമലക്കുന്നിലെ മണ്ണും കല്ലുമെല്ലാം ദേശീയപാതയിലെത്തും. അതോടെ സ്ഥലത്ത് ഗതാഗതക്കുരുക്ക് രൂപപ്പെടും. മേഘ കൺസ്ട്രക്ഷൻസ് ദേശീയപാത നിർമാണം നടത്തുന്നയിടത്താണ് വീരമലക്കുന്നുള്ളത്. നേരത്തേ തന്നെ ഈ പ്രദേശത്തെ അതീവ ജാഗ്രതാ പട്ടികയിൽ ജില്ല കലക്ടർ ഉൾപ്പെടുത്തിയിരുന്നു.

മഴ വീണ്ടും ആരംഭിച്ചതോടെ കുന്നിടിയാൻ തുടങ്ങിയത് പ്രദേശവാസികളെയും ഇതുവഴി പോകുന്ന വാഹനങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത്‌ നിർമാണ കമ്പനി ഈ പ്രദേശത്ത്‌ കൂടുതൽ വെളിച്ചവും നിരീക്ഷണത്തിന്‌ കമ്പനി ജീവനക്കാരെയും നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദേശീയപാത നിർമാണത്തിലെ അപാകത പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകുന്നതിനായി ദേശീയപാത അതോറിറ്റി നിയോഗിച്ച ഉന്നതതല സംഘം വീരമലക്കുന്ന്‌ സന്ദർശിച്ചെങ്കിലും കാര്യമായ പരിശോധന നടത്താതെ തിരിച്ചുപോവുകയായിരുന്നു. ഓരോ മഴക്കാലത്തും ഭീതിയോടെയാണ് ഇവിടത്തെ നാട്ടുകാരും ഇതുവഴിയുള്ള യാത്രക്കാരും കഴിയുന്നത്.

കാ​ഞ്ഞ​ങ്ങാ​ട്ടെ വെള്ളക്കെട്ട് അതിഭീകരം

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് അ​തി​ഭീ​ക​രം. ന​ഗ​രം മു​ഴു​വ​ൻ പു​ഴ​യാ​യി മാ​റി. എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ജ​നം വ​ല​യു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ചെ​റി​യ മ​ഴ പെ​യ്താ​ൽ​പോ​ലും കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ക​യാ​ണ്.

ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ അ​ഴു​ക്കു​ചാ​ൽ സം​വി​ധാ​നം ഒ​രു​ക്കി​യാ​ൽ മാ​ത്ര​മേ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. മ​ഴ പെ​യ്തു വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​മ്പോ​ൾ ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ വ​ന്നു താ​ൽ​ക്കാ​ലി​ക​മാ​യി മ​ഴ വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യു​ന്ന​ത​ല്ലാ​തെ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ന​ഗ​ര​സ​ഭാ അ​ധി​കാ​രി​ക​ൾ​ക്ക് സാ​ധി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ക​ട​ക​ളി​ലേ​ക്ക​ട​ക്കം വെ​ള്ളം ക​യ​റു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ കാ​ൽ​ന​ട​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ അ​പ​ക​ട​മു​ണ്ടാ​യാ​ൽ മാ​ത്ര​മേ അ​ധി​കാ​രി​ക​ളു​ടെ ക​ണ്ണ് തു​റ​ക്കൂ. ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഷി​ബി​ൻ ഉ​പ്പി​ലി​ക്കൈ പ​റ​ഞ്ഞു.

Tags:    
News Summary - Another landslide at Veeramalakkunnu; Passengers in fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.