പ്രതീകാത്മക ചിത്രം

പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ കു​റ​ഞ്ഞു; എ​ണ്ണം തി​ക​ക്കാ​ൻ നെ​ട്ടോ​ട്ടം

ചെ​റു​വ​ത്തൂ​ർ: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ ന​ന്നേ കു​റ​ഞ്ഞു. എ​ണ്ണം തി​ക​ക്കാ​ൻ അ​ധ്യാ​പ​ക​ർ നെ​ട്ടോ​ട്ട​ത്തി​ൽ. ആ​റാം പ്ര​വൃ​ത്തി ദി​ന​മാ​യ ജൂ​ൺ എ​ട്ടി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​നു​ള്ളി​ൽ എ​ണ്ണം സം​ബ​ന്ധി​ച്ച ക​ണ​ക്ക് ഓ​രോ വി​ദ്യാ​ല​യ​ങ്ങ​ളും മേ​ല​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റ​ണം. ഇ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ത​സ്തി​ക നി​ർ​ണ​യം ന​ട​ക്കു​ക.

ഡി​വി​ഷ​ൻ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി കു​ട്ടി​ക​ളെ അ​ന്വേ​ഷി​ച്ച് പ​ര​ക്കം പാ​ച്ചി​ലി​ലാ​ണ് വി​ദ്യാ​ല​യ അ​ധി​കൃ​ത​രി​പ്പോ​ൾ. ഒ​ന്നാം ത​ര​ത്തി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലാ​ണ് വ​ൻ കു​റ​വു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ശ​രാ​ശ​രി ഇ​രു​പ​ത്തി​യ​ഞ്ച് ശ​ത​മാ​ന​ത്തോ​ളം കു​ട്ടി​ക​ൾ ഓ​രോ ജി​ല്ല​യി​ലും കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തു മൂ​ലം വ​ൻ​തോ​തി​ൽ ത​സ്തി​ക​ക​ൾ ന​ഷ്ട​മാ​കാ​ൻ കാ​ര​ണ​മാ​കും.

എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ ജോ​ലി​സ്ഥി​ര​ത​യെ ഇ​ത് സാ​ര​മാ​യി ബാ​ധി​ക്കും. ഒ​പ്പം സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പു​തി​യ നി​യ​മ​ന​വും നി​ല​ച്ചേ​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ട് ഡി​വി​ഷ​ൻ നി​ല​നി​ർ​ത്തി​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​ക്കു​റി ഒ​ന്നി​നു​ത​ന്നെ വ​ലി​യ വി​ല​കൊ​ടു​ക്കേ​ണ്ടി വ​ന്നു.

ഇം​ഗ്ലീ​ഷ് സ്കൂ​ളു​ക​ളി​ലേ​ക്കും അ​ൺ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കും കു​ട്ടി​ക​ൾ വ​ൻ​തോ​തി​ൽ ചേ​ക്കേ​റി​യ​താ​ണ് ഈ ​വ​ർ​ഷം പ്ര​വേ​ശ​ന​ത്തെ ബാ​ധി​ച്ച​ത്. വ​ൻ ഓ​ഫ​റു​ക​ൾ ന​ൽ​കി കു​ട്ടി​ക​ളെ തി​രി​കെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് അ​ധ്യാ​പ​ക​ർ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്. മു​മ്പ് 51 കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ൽ ഉ​ണ്ടാ​യാ​ൽ ര​ണ്ട് ഡി​വി​ഷ​ൻ ന​ൽ​കി​യി​ട​ത്ത് കു​ട്ടി​ക​ൾ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് ഡി​വി​ഷ​ന് എ​ൽ.​പി​യി​ൽ 31ഉം ​യു.​പി.​യി​ൽ 36ഉം ​കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​നി​യും കു​റ​ക്കു​ക അ​പ്രാ​യോ​ഗി​ക​മാ​യും. ത​സ്തി​ക ന​ഷ്ട​പ്പെ​ട്ട് പു​റ​ത്തു​പോ​കു​ന്ന അ​ധ്യാ​പ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഒ​രു ന​ട​പ​ടി​യും നി​ല​വി​ൽ ച​ർ​ച്ച ചെ​യ്യു​ന്നു​മി​ല്ല.

Tags:    
News Summary - Fewer children in public schools; rush to increase numbers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.