അ​ച്ചാം​തു​രു​ത്തി - കി​ഴ​ക്കേ മു​റി റോ​ഡ് പാ​ലം

അച്ചാംതുരുത്തി -കിഴക്കേമുറി നടപ്പാലം അപകടാവസ്ഥയിൽ

ചെറുവത്തൂർ: ചെറുവത്തൂരിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളായ അച്ചാംതുരുത്തിയെ കിഴക്കേമുറിയുമായി ബന്ധിപ്പിക്കുന്ന നടപ്പാലം അപകടാവസ്ഥയിൽ. കാര്യങ്കോട് തേജസ്വനിപ്പുഴയുടെ കുറെകെയുള്ള നടപ്പാലമാണ് അപകടാവസ്ഥയിലുള്ളത്. കാലം കുറെയായി. തൂണുകൾ തുരുമ്പിച്ച് ഏതുനിമിഷവും തകർന്നുപോയേക്കാവുന്ന അവസ്ഥയിലാണുളളത്. നിലവിൽ നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന ഈ പാലം പുതുക്കി പണിയേണ്ടത് അടിയന്തര പ്രാധാന്യമുള്ള കാര്യവുമാണ്.

അഡ്വ. എ. മമ്മുട്ടി പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ സ്വരാജ് ട്രോഫി നേടിയവകയിൽ ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് തുടക്കത്തിൽ പാലം പണിയാരംഭിച്ചത്. തുടർന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെയും ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പലപ്പോഴായി അറ്റകുറ്റപണികൾ നടന്നു. നിലവിൽ കുറെകാലമായി അറ്റകുറ്റ പണികൾ നടത്താൻ അധികൃതർ ഒരുങ്ങുന്നുമില്ല.

കാലവർഷം ശക്തമാകുന്നതോടൊപ്പം അച്ചാംതുരുത്തി രാജാസ് എ.യു.പി.സ്കൂൾ കുട്ടികളും കിഴക്കേമുറി പാൽ സൊസൈറ്റിയിലേക്ക് അതിരാവിലെ പാല് കൊണ്ടുപോകുന്നവരും പാല് വാങ്ങാൻ പോകുന്ന നിരവധി കുടുംബങ്ങളും കക്ക വാരാൻ പോകുന്നവരും മണൽ തൊഴിലാളികളും മറ്റും ഉപയോഗിക്കുന്ന പാലം കൂടിയാണിത്. ഇപ്പോൾ ഏതുസമയത്തും പുഴയിൽ പതിക്കാവുന്ന അവസ്ഥയിലാണ് പാലമുള്ളത്. ഒരു ദുരന്തം നടന്ന് അധികൃതർ ഉണരുന്നതിനേക്കാൾ ദുരന്തമുഖത്ത് നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതിന് അടിയന്തരമായി പാലം അറ്റകുറ്റ പണികൾ വേഗത്തിൽ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Tags:    
News Summary - Achamthuruthy-Kizhakemuri footbridge in danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.