കാക്കടവ് ഡാമിെന്റ തടയണ
തുറന്നപ്പോൾ
Posted On
date_range Updated On
date_range തേജസ്വിനിയിൽ വെള്ളം ഉയർന്നു; കാക്കടവിൽ തടയണ തുറന്നു
ചെറുവത്തൂർ: കനത്ത മഴയെ തുടർന്ന് തേജസ്വിനി പുഴയിൽ വെള്ളം ഉയർന്നതിനാൽ കാക്കടവ് ഡാമിെന്റ തടയണ തുറന്നു. വെള്ളിയാഴ്ച രാവിലെയാണ് തുറന്നത്. ഇരു കരകളിലുമുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയ ശേഷമാണ് തടയണ തുറന്നത്. കാക്കടവ്, പുലിയന്നൂർ, പെട്ടിക്കുണ്ട്, അറുകര, കയ്യൂർ, പൊതാവൂർ, പൂരക്കടവ്, അണ്ടോൾ എന്നിവിടങ്ങളിലുള്ളവർക്കെല്ലാം ജാഗ്രത നിർദ്ദേശം നൽകി. കനത്ത മലവെള്ളമാണ് പുഴയിൽ എത്തിയിട്ടുള്ളത്. മഴ തുടർന്നാൽ തേജസ്വിനി കരകവിയും. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രതയോടെയാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.