വിമല ടീച്ചർ കനിവ് പാലിയേറ്റിവ് സൊസൈറ്റിക്ക് നൽകുന്ന വീൽചെയർ ടി.വി. ഗോവിന്ദന് കൈമാറുന്നു
Posted On
date_range Updated On
date_range വിരമിക്കൽ വേളയിൽ വീൽചെയർ നൽകി വിമല ടീച്ചർ
ചെറുവത്തൂർ: വിരമിക്കൽ വേളയിൽ കുട്ടികൾക്ക് സ്നേഹവിരുന്നൊരുക്കി വിമല ടീച്ചർ. മാത്രമല്ല, കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപികയായ ടീച്ചർ കനിവ് പാലിയേറ്റിവ് സൊസൈറ്റിക്ക് വീൽചെയർ സമ്മാനിച്ച് സാന്ത്വന പ്രവർത്തനങ്ങളിലും കൈകോർത്തു.
'ഓരോ ആഘോഷ വേളയിലും ഒരു കൈത്താങ്ങ്' കനിവിനും എന്ന സന്ദേശമുൾക്കൊണ്ട് വിമല ടീച്ചർ നൽകിയ വീൽചെയർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.വി. ഗോവിന്ദൻ ഏറ്റുവാങ്ങി. പി.പി. സുകുമാരൻ, ക്ലസ്റ്റർ കൺവീനർ മധുകുമാർ, വാർഡ് മെംബർമാരായ പി.വി. ചന്ദ്രൻ, കെ.വി. വിജയൻ, കനിവ് പഞ്ചായത്ത് സെക്രട്ടറി എം.കെ. വിജയകുമാർ, പി.ടി. മോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.