Posted On
date_range Updated On
date_range രക്തദാനത്തിൽ ഒന്നാമതായി ഡി.വൈ.എഫ്.െഎ
ചെറുവത്തൂർ: ജില്ല ആശുപത്രിയിൽ എറ്റവും കൂടുതൽ രക്തദാനം നടത്തിയ സംഘടനക്കുള്ള പുരസ്‌കാരം ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിക്ക് ലഭിച്ചു. ഒരു വർഷം നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. ഐ ഡൊണേറ്റ് എന്ന പേരിലാണ് രക്തദാന പ്രവർത്തനം ഏറ്റെടുത്തുവരുന്നത്.
എല്ലാ ദിവസങ്ങളിലും ആവശ്യമനുസരിച്ച് രക്തദാനം നടത്തുന്നതിന് പുറമേ രക്തത്തിന് ക്ഷാമം നേരിടുന്ന ഘട്ടങ്ങളിൽ പ്രത്യേകമായി ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്.
കോവിഡ് കാലത്ത് ബ്ലഡ് ബാങ്കിൽ കടന്നുചെന്ന് രക്തം നൽകാൻ പലരും മടിച്ചുനിന്നപ്പോൾ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആ ദൗത്യം ഏറ്റെടുത്തത്. ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമായപ്പോഴും ഇതേ നിലയിൽ രക്തദാനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.