ചന്തേര പൊലീസ് സംഘം ചെറുവത്തൂരിൽനിന്നു പിടികൂടിയ ലഹരി വസ്തുക്കൾ
Posted On
date_range Updated On
date_range പാൻ മസാല ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി
ചെറുവത്തൂർ: ചന്തേര പൊലീസ് സ്റ്റേഷൻ പരിധികളിൽ പാൻ മസാല ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ലഹരി മാഫിയക്കെതിരെ പൊലീസ് നടപടികൾ കടുപ്പിച്ചതിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി ചെറുവത്തൂർ ബസ് സ്റ്റാൻഡിനു സമീപം നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
ചെറു ചാക്കിലാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്ന 450 പാക്കറ്റ് പാൻ മസാല ഉൽപന്നങ്ങളുമായി വണ്ണത്താൻ മുക്കിലെ അബ്ദുൾ റഹ്മാനെയാണ് പൊലീസ് പിടികൂടിയത്. ചന്തേർ എസ്.ഐ എം.വി. ശ്രീദാസ്, സി.പി.ഒമാരായ എം. ദിലീഷ്, സുരേശൻ കാനം, സി.പി.ഒ രഞ്ജിത് എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.