Posted On
date_range Updated On
date_range കയ്യൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ച; സ്വർണവും പണവും നഷ്ടപ്പെട്ടു
ചെറുവത്തൂർ: കയ്യൂർ ക്ലായിക്കോട് അടുവേനിയിലെ പി.വി. പ്രസാദിന്‍റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം. വീടിന്‍റെ കിടപ്പു മുറിയിൽ സൂക്ഷിച്ച മൂന്ന് പവൻ ആഭരണങ്ങളും 21,000 രൂപയും മോഷണം പോയി. അടുക്കള വാതിൽ തകർത്ത നിലയിലാണ്. ഇതുവഴിയാകാം മോഷ്ടാക്കൾ അകത്തു കടന്നതെന്നു സംശയിക്കുന്നു.
കഴിഞ്ഞ ദിവസം പ്രസാദും കുടുംബവും ചെറുവത്തൂർ കിഴക്കേമുറിയിലെ ബന്ധു വീട്ടിൽ പോയി മടങ്ങി വന്നപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടർന്ന് നടന്ന പരിശോധനയിലാണ് വാതിൽ തകർത്ത നിലയിൽ കാണപ്പെട്ടത്. മുറിയിൽ സൂക്ഷിച്ച സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. പ്രസാദിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.