സൈക്കിളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ചെഗുവേര രാജൻ
ഒറ്റയാൾ പ്രചാരണവുമായി ചെഗുവേര രാജൻ സൈക്കിൾ ചുവപ്പുകൊണ്ട്
ചെറുവത്തൂർ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചന്നു മുതലല്ല, കഴിഞ്ഞ മുപ്പത് വർഷമായി ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തുകയാണ് രാജൻ. പിലിക്കോട് പുത്തിലോട്ട് സ്വദേശിയായ രാജൻ ചെഗുവേര രാജൻ എന്നു പറഞ്ഞാൽ എല്ലാവർക്കും സുപരിചിതനാണ്. തന്റെ സൈക്കിൾ ചുവപ്പുകൊണ്ട് അലങ്കരിച്ചാണ് മൂന്ന് പതിറ്റാണ്ടായി പ്രയാണം തുടരുന്നത്. ഇ.എം.എസ്, നായനാർ, വി.എസ്, പിണറായി, പി. ജയരാജൻ എന്നീ നേതാക്കളുടെ ഫോട്ടോകൾ സൈക്കിളിൽ പതിച്ചിട്ടുമുണ്ട്. പാർട്ടിയുടെ ഏത് പരിപാടിയാണെങ്കിലും രാജെൻറ സാന്നിധ്യം ഉണ്ടാകും. കാസർകോടിയും കണ്ണൂരിനും ഇടയിലുള്ള എല്ലാ പരിപാടികളിലും സ്വന്തം സൈക്കിൾ ചവിട്ടിയാണ് രാജൻ എത്തുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ എം.വി. ബാലകൃഷ്ണെൻറ ഫോട്ടോയും ചിഹ്നവും സൈക്കിൾ പതിച്ചാണ് സഞ്ചാരം. കാണുന്നവരോടെല്ലാം സ്വന്തം സ്ഥാനാർഥിക്ക് വേണ്ടി വോട്ടു തേടും. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുടങ്ങാതെ അടുത്ത തെരഞ്ഞെടുപ്പിനുള്ള രാജന്റെ പ്രചാരണം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.