മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവാഹച്ചടങ്ങിൽനിന്നുള്ള സ്വർണമോതിരം സി.വി. പ്രമീള ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range ദുരിതാശ്വാസ നിധിയിലേക്ക് സ്വർണമോതിരം നൽകി നവദമ്പതികൾ
ചെറുവത്തൂർ: വിവാഹ വേദിയിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വർണമോതിരം നൽകി നവദമ്പതികൾ. കാരിയിലെ കെ.കെ. പ്രഭാകരൻ-കെ. രാധാമണി ദമ്പതികളുടെ മകൻ കെ. ജിനിത്തും ഉദിനൂർ സെൻട്രലിലെ വി.വി. ചന്ദ്രൻ-ഭവാനി ദമ്പതികളുടെ മകൾ എം. ജിജിനയും തമ്മിലുള്ള വിവാഹച്ചടങ്ങിലാണ് സ്വർണമോതിരം കൈമാറിയത്.
താലികെട്ടിയശേഷം മോതിരം ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീളക്ക് കൈമാറുകയായിരുന്നു. മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ, കെ. ഭാസ്കരൻ പള്ളിക്കണ്ടം, എ.എം. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.