Posted On
date_range Updated On
date_range വീടിനു മുകളിൽ മണ്ണിടിഞ്ഞു
ചെറുവത്തൂർ: ചെറുവത്തൂരിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണു. മയിലാട്ടി കുന്നിന് സമീപത്തെ എം.കെ. അഷറഫിെൻറ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതേത്തുടർന്ന് കുടിവെള്ള പൈപ്പുപൊട്ടി.
വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീള, വൈസ് പ്രസിഡൻറ് പി.വി. രാഘവൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാന്മാരായ പി. പത്മിനി, സി.വി. ഗിരീശൻ, രാജേന്ദ്രൻ പയ്യാടക്കത്ത് വില്ലേജ് ഓഫിസർ ബിജു എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.