Posted On
date_range Updated On
date_range വൈദ്യുത തൂണിൽ നിന്നും വീണ് ലൈൻമാൻ മരിച്ചു
ചെറുവത്തൂർ: വൈദ്യുത തൂണിൽ നിന്നും വീണ് ലൈൻമാൻ മരിച്ചു. പിലിക്കോട് ചെറുവത്തൂർ മുണ്ടകണ്ടത്തിലെ ഭരതൻ (48) ആണ് മരിച്ചത്. കയ്യൂർ റോഡിൽ പൊന്മാലത്ത് പോസ്റ്റിൽ നിന്നും വീണാണ് അപകടം. ഉടൻ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുണ്ടകണ്ടത്തിലെ രാഘവന്‍റെയും കല്യാണിയുടെയും മകനാണ്. ഭാര്യ സവിത: (കെ.എസ്.എഫ്.ഇ. നീലേശ്വരം). മക്കൾ: അദ്‌വിൻ, ദേവാൻഷാ. സഹോദരങ്ങൾ: പവിത്രൻ (എംപ്ലോയിമെന്‍റ് ഓഫീസ് കാഞ്ഞങ്ങാട്), പ്രകാശൻ (കുടുംബശ്രീ ജില്ലാമിഷൻ കാസർകോട് )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.