കണ്ണങ്കൈ പാടശേഖരത്തിലെ പക്ഷിക്കൂട്ടം
Posted On
date_range Updated On
date_range കൊക്കുകളും ദേശാടനപ്പക്ഷികളും നിറഞ്ഞ് കണ്ണങ്കൈ പാടശേഖരം
ചെറുവത്തൂർ: കൊക്കുകളും ദേശാടനപ്പക്ഷികളും നിറഞ്ഞ് കണ്ണങ്കൈ പാടശേഖരം. നൂറുകണക്കിന് ദേശാടനപ്പക്ഷികളാണ് പിലിക്കോട് കണ്ണൈങ്കയിലെ പാടങ്ങളിലേക്ക് എത്തുന്നത്. ഇതിൽ വെള്ളക്കൊക്കുകളാണ് ധാരാളം. പനക്ക പുഴയിലെ വെള്ളവും മത്സ്യവും വയലിലെ കീടങ്ങളും ഭക്ഷണമാക്കാനാണ് പക്ഷികൾ കൂട്ടത്തോടെ എത്തുന്നത്.
പകൽ മുഴുവനും പക്ഷികൾ നിറഞ്ഞ വയൽ ഇതുവഴി പോകുന്നവർക്ക് സുന്ദരകാഴ്ച സമ്മാനിക്കുന്നു. ഏപ്രിൽ വരെ ദേശാടനപ്പക്ഷികൾ ഈ പാടശേഖരത്തിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.