സർവിസ് റോഡിൽ രൂപപ്പെട്ട കൂറ്റൻ ഗർത്തം
Posted On
date_range Updated On
date_range പിലിക്കോട് ദേശീയപാതക്കരികിൽ വൻ ഗർത്തം
ചെറുവത്തൂർ: പിലിക്കോട് ദേശീയപാതക്കരികിൽ വൻ ഗർത്തം രൂപപ്പെട്ടു. പിലിക്കോട് ഗവ. ഹയർസെക്കൻഡറിക്ക് സമീപം സർവിസ് റോഡിൽ ബുധനാഴ്ച രാവിലെയോടെയാണ് ഗർത്തം രൂപപ്പെട്ടത്.
നാലടിയോളം താഴ്ചയിലാണ് ഇതുള്ളത്. ഇതു വഴിയാണ് പിലിക്കോട് ഗവ. ഹയർ സെക്കൻഡറിയിലേക്ക് വിദ്യാർഥികൾ കടന്നു പോകേണ്ടത്. അപകട ഭീഷണി ഉയർത്തുന്ന ഗർത്തം നിർമാണക്കമ്പനിയുടെ ആളുകളെത്തി മണ്ണിട്ട് മൂടി. ദേശീയപാതയിൽതന്നെ വൻകുഴികൾ രൂപപ്പെട്ടതോടെ ഗേറ്റിന് സമീപത്തുതന്നെയാണ് കൂറ്റൻ ഗർത്തവും പ്രത്യക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.