ശ്രീലക്ഷ്മി മുടി കൈമാറുന്നു
Posted On
date_range Updated On
date_range അർബുദ രോഗികൾക്കായി മുടി മുറിച്ച് നൽകി
ചെറുവത്തൂർ: അർബുദ രോഗികൾക്കായി മുടി മുറിച്ച് നൽകി കൊച്ചു മിടുക്കി. ചീമേനി അമ്മംകോട് കെ. കുഞ്ഞികൃഷ്ണന്റെയും കെ.കെ. സുജാതയുടെയും മകൾ ശ്രീലക്ഷ്മിയാണ് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചത്.
ഈ വർഷം ചീമേനി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും പത്താംക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയിരുന്നു. ബ്ലഡ് ഡോണേഴ്സ് കേരള, കാസർകോട് ജില്ലാ കമ്മിറ്റി അംഗം വിനേഷ് ചീമേനി മുടി ഏറ്റുവാങ്ങി. മർച്ചന്റ്സ് യൂത്ത് വിങ് ചീമേനി യൂനിറ്റിന്‍റെ നേതൃത്വത്തിൽ ശ്രീലക്ഷ്മിയെ ഉപഹാരം നൽകി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.