ടെറസ്സിൽ വിളഞ്ഞ മുന്തിരിക്കുലകൾ പരിപാലിക്കുന്ന സുബൈർ
വീടിന് മുകളിൽ മുന്തിരി; സുബൈറിന്റെ സന്തോഷത്തിനതിരില്ല
ചെറുവത്തൂർ: വീടിന് മുകളിൽ മുന്തിരി വിളഞ്ഞു, സുബൈറിന്റെ സന്തോഷത്തിനതിരില്ല. ശരിയായി പരിപാലിച്ചാൽ എന്തും വിളയിക്കാൻ സാധിക്കുമെന്നതിന്റെ തെളിവാണ് വെള്ളച്ചാലിലെ ടി. സുബൈറിന്റെ കൃഷിത്തോട്ടം. കൃഷിചെയ്യാൻ സ്ഥലമില്ലെന്ന് പറയുന്നവർക്കുള്ള മറുപടി കൂടിയാണ് ഇദ്ദേഹത്തിന്റെ വീടിന്റെ ടെറസ്സിലെ വിവിധയിനം കൃഷികൾ. ഒരുവർഷം മുമ്പ് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്ന ഫെസ്റ്റിൽ നിന്നാണ് മുന്തിരിത്തൈകൾ വാങ്ങിയത്. ഇവ പരിപാലിക്കുന്ന വിധവും ക്ലാസിലൂടെ അറിഞ്ഞു. ഇവ വീടിന്റെ ടെറസ്സിൽ നട്ട് ജൈവവളവും വെള്ളവും നൽകി പരിപാലിച്ചു. ഇപ്പോൾ 90ലധികം കുല മുന്തിരികൾ ടെറസ്സിന് മുകളിലുണ്ട്. മുന്തിരി കൂടാതെ പച്ചമുളക്, വെണ്ട, കോവക്ക തുടങ്ങിയ കൃഷിയും ടെറസ്സിന് മുകളിലുണ്ട്. മനസ്സുണ്ടെങ്കിൽ ഏതുകൃഷിയും വിജയകരമാക്കിത്തീർക്കാം എന്ന പാഠമാണ് സുബൈറിന്റെ കൃഷിയിലൂടെ കാണിച്ചുതരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.