സമ്മാനമായി ലഭിച്ച ആടുകൾക്കൊപ്പം മുസമ്മിൽ
Posted On
date_range Updated On
date_range അരുമയായ ആടിനെ പെരുമ്പാമ്പ് വിഴുങ്ങി, പകരം കിട്ടിയത് രണ്ട് ആടുകളെ; മുസമ്മിലിൻെറ സങ്കടം മാറി
ചെറുവത്തൂർ: നഷ്ടപ്പെട്ട ആടിന് പകരം രണ്ട് ആടുകളെ കിട്ടിയതോടെ മുസമ്മിലിൻെറ സങ്കടം മാറി. ചീമേനി അത്തൂട്ടിയിലെ മുസമ്മിലിനാണ് കഴിഞ്ഞ ദിവസം രണ്ട് ആടുകളെ സമ്മാനമായി ലഭിച്ചത്.
പത്ത് ദിവസം മുമ്പ് മുസിമ്മലിൻെറ ആടിനെ പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു. ഉപജീവന മാർഗമായ ആടിനെ നഷ്ടപ്പെട്ടതിനെ തുടർന്ന് വിദ്യാർഥിക്കുണ്ടായ സങ്കടം 'മാധ്യമം' പങ്കുവെച്ചിരുന്നു.
ഇതിനെ തുടർന്നാണ് രണ്ട് ആടുകളെ സാന്ത്വനമായി കിട്ടിയത്. ഫ്രറ്റേണിറ്റി തൃക്കരിപ്പൂർ മണ്ഡലത്തിൻെറ സഹകരണത്തോടെ വെൽഫെയർ പാർട്ടിയാണ് ആടുകളെ നൽകിയത്.
ജില്ല ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ, ഫ്രറ്റേണിറ്റി മൂവ്മെൻറ് തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡൻറ് സജ്ജാദ് പടന്ന, മഹേഷ് മാസ്റ്റർ, ഫൈസാൻ അലി, ലുഖ്മാൻ കൈതക്കാട്, യൂനിറ്റ് സെക്രട്ടറി രേഷ്മ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.