Posted On
date_range Updated On
date_range കാലിക്കടവിൽ മേൽപാലം ഒരുങ്ങി; തൃക്കരിപ്പൂർ വഴിയിൽ യാത്ര സുഗമം
ചെറുവത്തൂർ: ദേശീയപാതയിൽ കാലിക്കടവ് ജങ്ഷനിൽ മേൽപാലം ഒരുങ്ങി. അതിനാൽ തൃക്കരിപ്പൂർ വഴിയിൽ യാത്ര സുഗമമായി. ദേശീയപാത വികസനത്തിെന്റ ഭാഗമായി നിർമാണ പ്രവൃത്തി അതിവേഗത്തിൽ പുരോഗമിക്കുന്ന പ്രദേശമാണ് കാലിക്കടവ്. കാലിക്കടവിൽനിന്നും തൃക്കരിപ്പൂർ റോഡിലേക്ക് പ്രവേശിക്കുന്ന വഴിയിലാണ് മേൽപാലം നിർമിച്ചത്.
തയാറാക്കിവെച്ച മേൽപാലം ആധുനിക യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ ഉയർത്തി. നിരവധി ആളുകൾ ഈ ദൃശ്യം കാണാനെത്തി. പാലം ഉയർത്തിയതോടെ ഈ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.