representational image
Posted On
date_range Updated On
date_range മാരക മയക്കുമരുന്നുമായി എട്ടിക്കുളം സ്വദേശികൾ ചന്തേരയിൽ പിടിയിൽ
ചെറുവത്തൂർ : മാരക മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. ചന്തേര സബ് ഇൻസ്പെക്റ്റർ എം.വി. ശ്രീദാസിന്റെയും നേതൃത്വത്തിൽ ചെറുവത്തൂർ ജെ.കെ. ബാറിനടുത്ത് വെച്ച് പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ എം.പി. റാഷിദ്, കെ.എ. മുഹമ്മദ് അഷ്റഫ് എന്നിവരെയാണ് പിടികൂടിയത്.
2.35 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും പിടികൂടി. സംഘത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്റ്റർ മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിലീഷ്, സിവിൽ പോലീസ് ഓഫീസർ പി.പി. സുധീഷ്, ഡ്രൈവർ, സിവിൽ പോലീസ് ഓഫിസർ ഹരീഷ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.